Site icon Janayugom Online

രാഷ്ട്രീയ ലക്ഷ്യമില്ല; എഐ കാമറയിൽ വി ഡി സതീശന്റെ സത്യവാങ്മൂലം

satheesan

എഐ കാമറാ വിവാദത്തിലെ ഹർജിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹർജിക്കാരുടേത് രാഷ്ട്രീയ ലക്ഷ്യമല്ലെന്നും പൊതുനന്മയെ കരുതിയാണെന്നും വ്യക്തമാക്കിയാണ് സതീശൻ സത്യവാങ്മൂലം നൽകിയത്. എഐ ക്യാമറായിൽ മാത്രമല്ല, ലൈഫ് മിഷനിലും കോവിഡ് പർച്ചേസിലുമെല്ലാം സംസ്ഥാന ഖജനാവിന് പണം നഷ്ടമായിട്ടുണ്ട്.

കഴിഞ്ഞ ഏഴു വർഷം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിങ് സൊസൈറ്റിയ്ക്ക് കിട്ടിയ പല കരാറുകളും പരിശോധിക്കപ്പെടേണ്ടതാണ്. സമാന്തര നിഴൽ സംഘമാണ് സംസ്ഥാനത്തെ പല വികസന പദ്ധതികൾക്കും പിന്നിലെന്നും സതീശൻ കുറ്റപ്പെടുത്തുന്നു. എഐ കാമറയിലടക്കം നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. 

Eng­lish Sum­ma­ry: No polit­i­cal objec­tive; Affi­davit of VD Satheesan on AI camera

You may also like this video

Exit mobile version