Site iconSite icon Janayugom Online

ആര്‍എസ്എസിന്റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല; ഗവർണർ വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി

ആര്‍എസ്എസിന്റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ലെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ വൈസ് ചാൻസിലർമാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തിൽ പങ്കെടുപ്പിച്ചതെന്നും പൊതു വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. പി രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി ഡോ. കെ കെ സജു, ഫിഷറീസ് സർവകലാശാല വിസി ഡോ. എ ബിജുകുമാർ എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്. 

ആർഎസ്എസ് പ്രചാരകനായി മാറിയ ഗവർണർ ബുദ്ധിപൂർവമാണ് കാര്യങ്ങൾ നീക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഈ കാര്യം തീരുമാനിക്കേണ്ടത് . തങ്ങളുടെ തത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആർഎസ്എസ് തലവന്റെ പ്രസംഗമുണ്ടായത്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും മതേതരത്വത്തിന് യോജിക്കാൻ കഴിയാത്തതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .

Exit mobile version