Site iconSite icon Janayugom Online

പ്രളയം മാത്രമല്ല,ഗുജറാത്തിൽ മുതല ശല്യവും രൂക്ഷം

ഗുജറാത്തിലെ അതിശക്തമായ മഴയെത്തുടര്‍ന്ന് വിശ്വാമിത്രി നദി നഗരങ്ങളിലേക്ക് കര കവിഞ്ഞൊഴുകിയതിനാല്‍  വീടുകളിലേക്ക് കയറി വരുന്ന മുതലകളോടും പോരാടേണ്ട അവസ്ഥയാണ് ഇപ്പോള്‍ വഡോദരയിലുള്ളത്.വിശ്വാമിത്രി നദി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയതിനാല്‍ 10 മുതല്‍ 15 അടി വലിപ്പമുള്ള മുതലകളെ റോഡുകള്‍,പാര്‍ക്കുകള്‍,ജനവാസ കേന്ദ്രങ്ങള്‍,ഒരു യൂണിവേഴ്‌സിറ്റിയുടെ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തി.

ഒരു മുതലയെ മഴ കാരണം വെള്ളത്തിലായ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും കണ്ടെത്തി.

കരകവിഞ്ഞൊഴുകി നഗരത്തെ പ്രളയത്തിലാഴ്ത്തിയ വിശ്വാമിത്രി നദിയില്‍ ഏകദേശം 300ഓളം മുതലകള്‍ വസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നിരുന്നാലും നദിയുടെ ഏറ്റവും വലിയ ജലനിരപ്പായ 37–12ല്‍ നിന്നും അത് ഇന്ന് രാവിലെ മുതല്‍ 24 അടിയായി താഴ്ന്നിട്ടുണ്ട്.പക്ഷേ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് എല്ലാ മണ്‍സൂണ്‍ കാലത്തും സംഭവിക്കുന്ന ഒരു സാധാരണ സംഭവമാണ് ഇത്.പ്രളയം ഉണ്ടാകുമ്പോള്‍ മുതലകള്‍ നദിയുടെ ഉള്ളില്‍ നിന്നും വെള്ളത്തിലായ ജനവാസമേഖലകളിലേക്ക് പ്രവേശിക്കുന്നു.

എല്ലാ വര്‍ഷവും വിശ്വാമിത്രി നദിയുടെ തീരത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന മുതലകളെ രക്ഷിക്കുന്നത് തുടരാറുണ്ടെന്നും മണ്‍സൂണ്‍ സമയങ്ങളില്‍ എണ്ണം കൂടാറുണ്ടെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കരണ്‍സിംഗ് രജ്പുത് പറഞ്ഞു.

ജൂണ്‍ മാസത്തില്‍ 4 മുതലകളെ രക്ഷപ്പെടുത്തി നദിയിലേക്ക് വിട്ടിരുന്നെന്നും ജൂലൈയില്‍ ഇത് 21 ആയി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version