Site iconSite icon Janayugom Online

കന്യാസ്ത്രീ മഠത്തില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

കഠിനംകുളം വെട്ടുതുറയിലെ കോൺവെന്റിൽ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണി(27)യാണ് മരിച്ചത്. കോൺവെന്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനെത്തുടർന്ന് കൂടെയുള്ളവർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീയാകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.

വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു. ഒരു വർഷം മുൻപാണ് അന്നപൂരണി കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവർ കോൺവെന്റിൽ മടങ്ങിയെത്തിയത്. മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ചു.

 

Eng­lish Sam­mury: nun stu­dent found hung in con­vent at thiru­vanan­tha­pu­ram kadinamkulam

 

 

Exit mobile version