Site iconSite icon Janayugom Online

നഴ്‌സുമാരുടെ അടിസ്ഥാന ശംമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പുറത്തിറങ്ങി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശംമ്പളം പരിഷ്‌കരിച്ചു. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് കരട് വിജ്ഞാപനം പുറത്തിറങ്ങി. അടിസ്ഥാന ശംമ്പളം 28000 രൂപയാകും. തൊഴിൽ വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. 

ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. പ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്കിന്റെ ഭാഗമായി.

Exit mobile version