ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസ് ട്രയിനിൻറെ 11 കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ നിന്നുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് കട്ടക്ക് ജില്ലാ കളക്ടർ ദത്താത്രേയ ഭൌസാഹേബ് ഷിൻഡെ പറഞ്ഞു. പരിക്കേറ്റ എട്ട് പേരെ കട്ടക്കിലെ എസ്ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യാത്രക്കാരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, അസ്സം എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിവരം. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടവർക്ക് അപകട സ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.