Site icon Janayugom Online

പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ച 20 ശതമാനംപേരില്‍ കോവിഡിനെതിരെ ആന്റിബോഡി രൂപപ്പെട്ടിട്ടില്ല

ബിഹാറില്‍ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച 20 ശതമാനം പേരില്‍ കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സ് (ഐഎല്‍എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനാല്‍ ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കേണ്ടി വരുമെന്നും ഐഎല്‍എസ് നിര്‍ദ്ദേശിക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 61.32 ലക്ഷം പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും നല്‍കിയിട്ടുള്ളത്. ഇതില്‍ 10 ലക്ഷത്തിലധിം പേരും ഭുവനേശ്വരിലുള്ളവരാണ്. ഇവരില്‍ 20 ശതമനാത്തിലാണ് കുത്തിവയ്പ്പ് സ്വീകരിച്ചിട്ടും ആന്റിബോഡി രൂപപ്പെട്ടിട്ടില്ലെന്ന് ഐഎല്‍എസ് കണ്ടെത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര കോടി പിന്നിട്ടു


കോവിഡ് വന്നവരില്‍ ആന്റിബോഡിയുടെ എണ്ണം 30,000 മുതല്‍ 40,000 വരെയാണ് . എന്നാല്‍ വാക്സിന്‍ സ്വീകരിച്ച 20 ശതമാനം പേരിലിത് 50ല്‍ താഴെയാണെന്ന് ഐഎല്‍എസ് ഡയറക്ടര്‍ ഡോ. അജയ് പരീദ പറയുന്നു.

കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ ഫലപ്രാപ്തി 70 മുതൽ 80 ശതമാനം വരെ മാത്രമാണ്. ജനിതകപരമായ വ്യത്യാസമാണ് ആന്റിബോഡികള്‍ രൂപപ്പെടാത്തതിന്റെ കാരണമെന്ന് ആന്റിബോഡി ജെനോം സീക്വന്‍സിങ്ങിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുഞ്ഞുങ്ങള്‍ മുതല്‍ 18 വയസുവരെയുള്ളവരിലേതു പോലെതന്നെ ഈ 20 ശതമാനം ആളുകളില്‍ വൈറസ് ബാധ ഗുരുതരമാകാനും സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ മൂന്നാം തരംഗം മുന്നില്‍ കാണുന്ന സമയത്ത് ഇവര്‍ കൂടതല്‍ ശ്രദ്ധിക്കണമെന്നും ഡോ. അജയ് പറഞ്ഞു.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ ജനിതക ഘടനയെ കുറിച്ച് പഠിക്കുന്ന 28 ലാബുകള്‍ ഉള്‍പ്പെട്ട ജീനോം കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാണ് ഭുവനേശ്വര്‍ ഐഎല്‍എസും.


ഇതുകൂടി വായിക്കൂ: മാര്‍ഗരേഖ പുതുക്കി: കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം


വാക്സിനെടുത്തിട്ടും ആന്റിബോഡി രൂപപ്പെടാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന തീരുമാനം ഉടന്‍ ഐസിഎംആര്‍ പരിഗണിക്കുമെന്ന് ഡോ. അജയ് പറഞ്ഞു. അതേസമയം ഡെല്‍റ്റ പ്ലസ് ഒഴിക വൈറസിന്റെ പുതിയ വകഭേദമൊന്നും രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Eng­lish sum­ma­ry; Of the 20 per­cent who received the vac­cine in its entire­ty, no anti­body was formed against covid

you may also like this video;

Exit mobile version