26 April 2024, Friday

Related news

January 22, 2024
January 19, 2024
January 1, 2024
December 22, 2023
December 10, 2023
September 10, 2023
September 9, 2023
August 31, 2023
August 24, 2023
August 12, 2023

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര കോടി പിന്നിട്ടു

Janayugom Webdesk
ന്യൂയോര്‍ക്ക്
September 12, 2021 5:48 pm

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ടര കോടി പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
46.37 ലക്ഷം പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് കോടി കടന്നു.

ഇന്നലെയും ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. യുഎസില്‍ നാല് കോടി പതിനെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.77 ലക്ഷം പേര്‍ മരിച്ചു. മൂന്ന് കോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 33,376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.10 ശതമാനമാണ് രാജ്യത്തെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ എഴുപത്തിമൂന്ന് കോടി ഡോസ് വാക്‌സിന്‍ നല്‍കി.

Eng­lish Sum­ma­ry : covid world sta­tis­tics 12092021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.