വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടത്.
ഞാറയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.
വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ

