Site iconSite icon Janayugom Online

കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി മരിച്ചു. സ്വർണഗദ്ദ വനമേഖലയിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച കാളി (60) യാണ് മരിച്ചത്. വിറക് ശേഖരിക്കാനെത്തിയ പ്രദേശവാസികളാണ് വിവരം വനം വകുപ്പിൽ അറിയിച്ചത്. പ്രദേശവാസികൾ കാളിയെ ആദ്യം കോട്ടത്തറ ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കാളി വനം വകുപ്പിൽ ഫയർ വാച്ചറായി ജോലി ചെയ്തിരുന്നു. കാടിനെക്കുറിച്ച് നല്ല അറിവുള്ള ആൾ എന്ന നിലയിൽ അടുത്തിടെ പൂര്‍ത്തിയായ വരയാട് കണക്കെടുപ്പിൽ ജീവനക്കാരെ സഹായിച്ചിരുന്നു.
ആക്രമണമുണ്ടായത് ഉള്‍ക്കാട്ടില്‍ ആണെങ്കിലും പ്രദേശത്ത് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. കാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

Exit mobile version