Site iconSite icon Janayugom Online

ഡൽഹിയിൽ നാളെ മുതൽ പഴയ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കില്ല; പമ്പുകളില്‍ എഐ ക്യാമറകൾ സ്ഥാപിച്ചു

തലസ്ഥാന നഗരിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി, നാളെ മുതൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല. ഈ വാഹനങ്ങളെ തിരിച്ചറിയുന്നതിനായി പെട്രോൾ പമ്പുകളിൽ എഐ ക്യാമറകൾ സ്ഥാപിച്ചു.
കോടതി നിർദേശപ്രകാരമാണ് നടപടി. 

നാളെ മുതൽ ഒരു വാഹനം പമ്പിലേക്ക് പ്രവേശിക്കുമ്പോൾ, എഐ ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പഴക്കം കണ്ടെത്തുകയും ചെയ്യും. 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനമോ 10 വർഷം കഴിഞ്ഞ ഡീസൽ വാഹനമോ ആണെങ്കിൽ, പമ്പിലെ ഉച്ചഭാഷിണിയിലൂടെ വോയിസ് മെസ്സേജായി ഇക്കാര്യം അറിയിക്കും. ഇന്ധനം ലഭിക്കില്ലെന്ന് മാത്രമല്ല, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഹനം സ്ക്രാപ്പിങ് സെന്ററിലേക്ക് മാറ്റുകയോ പിഴ ഈടാക്കുകയോ ചെയ്യും. ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഈ നിയമം ബാധകമാണ്. അതേസമയം, തലസ്ഥാന മേഖലയുടെ ഭാഗമായ നോയിഡയിലും ഗുരുഗ്രാമിലും നിലവിൽ എഐ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. 

Exit mobile version