81 വയസ്സായ തങ്കമ്മയ്ക്ക് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്. തങ്കമ്മയ്ക്ക് വര്‍ഷങ്ങളായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്നില്ല. ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയ്ക്ക് പ്രായമായതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇതോടെ ജോലിയ്ക്ക് പോകുവാന്‍ കഴിയാതെ വരികയും ചെയ്തതോടെ ദൈനംദിന ജീവിതം ദുരിതത്തിലായി. ഇതോടെയാണ് പാമ്പാടുംഗ്രാമപഞ്ചായത്ത് ഇടപെട്ടത്. തങ്കമ്മക്ക് റേഷന്‍ കാര്‍ഡും ആധാറും ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. ആദ്യം ആധാര്‍ കാര്‍ഡും തുടര്‍ന്ന് കേരള ഗവണ്‍മെന്റിന്റെ തിരുമാന പ്രകാരം അതിദാരിദ്ര്യ നിര്‍മ്മാര്‍ജന ഉപപദ്ധ്യതില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡും ലഭ്യമാക്കി കൊടുത്തതായി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ പറഞ്ഞു.
English Summary: old woman gets ration card
You may like this video also