26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 8, 2024
June 5, 2023
April 29, 2023
December 13, 2022
November 7, 2022
November 4, 2022
July 22, 2022
June 11, 2022
January 28, 2022
November 30, 2021

ഇനി തങ്കമ്മയ്ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാം: വയോധികയ്ക്ക് ആധാറും റേഷന്‍കാര്‍ഡും ലഭിക്കാന്‍ ഗ്രാമപഞ്ചായത്ത് ഇടപെട്ടു

Janayugom Webdesk
നെടുങ്കണ്ടം
November 4, 2022 4:28 pm

81 വയസ്സായ തങ്കമ്മയ്ക്ക് റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്. തങ്കമ്മയ്ക്ക് വര്‍ഷങ്ങളായി റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്നില്ല. ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയ്ക്ക് പ്രായമായതോടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇതോടെ ജോലിയ്ക്ക് പോകുവാന്‍ കഴിയാതെ വരികയും ചെയ്തതോടെ ദൈനംദിന ജീവിതം ദുരിതത്തിലായി. ഇതോടെയാണ് പാമ്പാടുംഗ്രാമപഞ്ചായത്ത് ഇടപെട്ടത്. തങ്കമ്മക്ക് റേഷന്‍ കാര്‍ഡും ആധാറും ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. ആദ്യം ആധാര്‍ കാര്‍ഡും തുടര്‍ന്ന് കേരള ഗവണ്‍മെന്റിന്റെ തിരുമാന പ്രകാരം അതിദാരിദ്ര്യ നിര്‍മ്മാര്‍ജന ഉപപദ്ധ്യതില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡും ലഭ്യമാക്കി കൊടുത്തതായി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: old woman gets ration card

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.