യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം. രാത്രി എട്ടു മണിയോടെ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചികിത്സാർത്ഥം ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു ഒമാൻ പൗരൻ. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത കൊയിലാണ്ടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം മെഡിക്കൽ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏപ്രിൽ മൂന്നു വരെ റിമാന്റു ചെയ്തു.
English Summary: Oman citizen arrested for harassing woman
You may also like this video

