Site iconSite icon Janayugom Online

ഒമര്‍ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

omaromar

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 ന് ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയശേഷം അധികാരത്തിലേറുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ഒമര്‍ അബ്ദുള്ള. കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഒമര്‍ അബ്ദുള്ളയെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈമാറിയിരുന്നു. ഇത് രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 48 സീറ്റില്‍ വിജയിച്ചിരുന്നു. എഎപിയുടെ ഒരംഗവും നാല് സ്വതന്ത്രരും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇന്ത്യ സഖ്യത്തിന് 53 പേരുടെ പിന്തുണയായി.

Exit mobile version