കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കോവിഡ് മാഹാമാരിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന . യൂറോപ്പ് കോവിഡിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യൂഎച്ച്ഒ യുടെ യൂറോപ്പില്‍ നിന്നുള്ള ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്ലെ വാര്‍ത്താ ഏജന്‍സിയായ എ എഫ് പി യ്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളിലും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗ്ലെ പറഞ്ഞു.
ഒമിക്രോണിന്റെ നിലവിലെ കുതിപ്പു കഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും മനുഷ്യരില്‍ പ്രതിരോധശേഷി ഉണ്ടാവും. അത് വാക്‌സിന്‍ മൂലമാവാം, അല്ലെങ്കില്‍ രോഗബാധമൂലമാവാം. എന്തായാലും ഇതുപോലൊരു തിരിച്ചുവരവ് കോവിഡിന് സാധ്യമാവില്ല ക്ലൂഗ്ലെ പറയുന്നു.
കോവിഡ് മടങ്ങിവന്നേക്കാം. എന്നാല്‍ അതിനു മുമ്പ് ശാന്തമായ ഒരു കാലഘട്ടം തീര്‍ച്ചയായും ഉണ്ടാവും. കോവിഡ് മടങ്ങിവരുന്നത് മഹാമാരി എന്ന നിലയില്‍ ആവണമെന്നില്ലെന്നും ക്ലൂഗ്ലെ കൂട്ടിചേര്‍ത്തു
English Summary : omicron turn’s into covid final stage:WHO