Site iconSite icon Janayugom Online

ഒമിക്രോണ്‍ മരണം വീണ്ടും: ഓസ്ട്രേലിയയില്‍ മരിച്ചത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാള്‍

omicronomicron

ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ ഒമിക്രോണ്‍ മരണവും റിപ്പോര്‍ട്ട് ചെയ്തു.

88 വയസുകാരനാണ് ഒമിക്രോണ്‍ ബാധിച്ച് മരിച്ചത്. രണ്ട് ഡോസ് വാക്സിനും എടുത്തിരുന്ന ഇയാള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ 10,000 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6324 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂ സൗത്ത് വെയില്‍സിലാണ്. ഇതില്‍ 55 പേര്‍ അത്യാഹിത വിഭാഗത്തിലും 520 പേര്‍ ആശുപത്രിയിലും ചികിത്സയിലാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഓസ്ട്രേലിയയില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ വകഭേദത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് ഇവ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.

Eng­lish Sum­ma­ry: Omi­cron death in Australia

You may like this video also

YouTube video player
Exit mobile version