രാജ്യത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രസംഘം സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു. 10 സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സിനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലും സംഘമെത്തും. പട്ടികയില്‍ ഉത്തർപ്രദേശും പഞ്ചാബും ഉള്‍പ്പെടുന്നുണ്ട്. ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഇതുവരെ 415 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 115 പേർ രോഗമുക്തി നേടി. 108 ഒമൈക്രോൺ കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.
ENGLISH SUMMARY:Omicron Fear; The central team will visit the states
You may also like this video