Site iconSite icon Janayugom Online

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഭൂരിഭാഗം കേസുകളിലും ഒമിക്രോണ്‍: അടുത്ത മൂ​ന്നാ​ഴ്ച നി​ർ​ണാ​യ​ക​മെ​ന്ന് ആരോഗ്യമന്ത്രി

സം​സ്ഥാ​ന​ത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോ​വി​ഡ് കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​മി​ക്രോ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 94 ശ​ത​മാ​നം ഒ​മി​ക്രോ​ണും ആ​റ് ശ​ത​മാ​നം ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്നും പ​രി​ശോ​ധ​ന​ക​ളി​ല്‍ നി​ന്ന് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി​ദേ​ശ​ത്ത് നി​ന്ന് ഉ​ള്‍​പ്പെ​ടെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ 80 ശ​ത​മാ​ന​വും ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വാ​ര്‍​റൂം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​പ​യോ​ഗ​ത്തി​ല്‍ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഐ​സി​യു ഉ​പ​യോ​ഗ​ത്തി​ല്‍ ര​ണ്ടു​ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു​വി​ല്‍ 40.5 ശ​ത​മാ​ന​ത്തി​ല്‍ മാ​ത്ര​മേ രോ​ഗി​ക​ളു​ള്ളൂ. ഇ​ത് കോ​വി​ഡും മ​റ്റു അ​സു​ഖ​ങ്ങ​ളും ബാ​ധി​ച്ച് ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്കാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​പ​യോ​ഗം 13.5 ശ​ത​മാ​നം മ​ത്ര​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​പ​യോ​ഗം എ​ട്ടു​ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ 3.6 ശ​ത​മാ​നം മാ​ത്ര​മാ​ണ് ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ ഗൃഹചികിത്സയിലാണ്.

ഗൃ​ഹ​പ​രി​ച​ര​ണ​ത്തി​ലു​ള​ള രോ​ഗി​ക​ളെ മൂ​ന്നാ​യി തി​രി​ക്കും. സാ​ധാ​ര​ണ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. മൂ​ന്നു​ദി​വ​സ​ത്തി​നു​ള​ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ളി​ല്‍ കു​റ​വി​ല്ലെ​ങ്കി​ല്‍ ആ​ശു​പ​ത്രി ചി​കി​ല്‍​സ തേ​ട​ണം. ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ ആ​ശു​പ​ത്രി സേ​വ​നം തേ​ട​ണ​മെ​ന്നും മ​ന്ത്രി നിർദേശിച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും അ​ടു​ത്ത മൂ​ന്നാ​ഴ്ച നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് നൽകി.

Eng­lish Sum­ma­ry: Omi­cron in most cas­es report­ed in the state: The next three weeks will be cru­cial, says the health minister

You may like this video also

Exit mobile version