Site icon Janayugom Online

ഒമിക്രോണ്‍ വകഭേദങ്ങളുടെ വ്യാപനം തുടരുമെന്ന് പഠനം

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദങ്ങളുടെ വ്യാപനം തുടരുമെന്ന് പഠനം. ബിഎ.2, ബിഎ.4, ബിഎ.5, ബിഎ.1, ബിക്യു11, എക്സ്ബിബി എന്നിവയ്ക്കും പുതിയ വകഭേദമായ ബിഎ.2.86നും വ്യാപനശേഷി കൂടുതലാണെന്ന് പഠനം കണ്ടെത്തി. ബിക്യു11, എക്സ്ബിബി എന്നിവയ്ക്കാണ് കൂടുതല്‍ വ്യാപനശേഷി.

കോവിഡിന്റെ ഏത് വകഭേദം ബാധിച്ചവരിലും പൂര്‍ണമായി വാക്സിൻ എടുത്തവരിലും രോഗം പടര്‍ത്താൻ ഈ വകഭേദങ്ങള്‍ക്കാവും. ഇവയ്ക്ക് ആന്റിബോഡികള്‍ തകര്‍ക്കാനാവുമെന്നും പഠനം വ്യക്തമാക്കുന്നു. അതേസമയം രോഗം മൂര്‍ച്ഛിച്ച അവസ്ഥ, മരണം, ആശുപത്രി വാസം തുടങ്ങിയ അവസ്ഥയിലേക്ക് എത്തിക്കാനുള്ള തീവ്രത വകഭേദങ്ങള്‍ക്കില്ല.

സാര്‍സ് കൊറോണ വൈറസ്-2 അടക്കം എല്ലാ വൈറസുകളും കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമാകും. ഭൂരിഭാഗം മാറ്റങ്ങളും വൈറസിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താറില്ല. എന്നാല്‍ അത്തരത്തില്‍ മാറ്റം വന്നാല്‍ വൈറസ് പടരുന്നതിന് ഇടയാക്കിയേക്കാമെന്നും പഠനം പറയുന്നു.

Eng­lish Sam­mury: Stud­ies show that omi­cron vari­ants will con­tin­ue to spread

Exit mobile version