ശനി ഞായര്‍ ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസുകളും കൂട്ടത്തോടെ സര്‍വീസ് മുടക്കുന്നത് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ രാത്രികാലങ്ങളിലേക്കുളള യാത്രക്കാരെ വഴിയില്‍ അഭയം തേടുന്ന അവസ്ഥയിലാക്കി. ഇതുമൂലം ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, മേഖലയിലേക്കുളള യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഞായറാഴ്ചകളില്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്ന് എറണാകുളത്തുനിന്നും ആങ്ങമൂഴിയിലേക്ക് പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാത്രി 7.50 ന് സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ഏക സര്‍വീസ് മാത്രമാണ് ഉളളത്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് അയക്കാറില്ല. ഇതുകാരണം വിവിധസ്ഥലങ്ങളില്‍നിന്ന് ഈ സര്‍വീസിനെ ആശ്രയിച്ച് വരുന്നവരാണ് പലപ്പോഴും വഴിയില്‍പെട്ടുപോകുന്നത്.
ഈ സര്‍വീസ് ഉണ്ടോയെന്ന് പത്തനംതിട്ട ഡിപ്പോയിലുളളവര്‍ക്ക് ഒരറിവും ഇല്ലെന്നാണ് യാത്രക്കാര്‍ അന്വേഷിച്ചാല്‍ കിട്ടുന്ന മറുപടി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് രാത്രി 9.30ന് സര്‍വീസ് ഉണ്ടായിരുന്നതാണ് എന്നാല്‍ കോവിഡിനുശേഷം ഈ സര്‍വീസും കട്ടപ്പുറത്തായി. ലാഭകരത്തിലായിരുന്ന ഈ സര്‍വീസ് കിഴക്കന്‍മേഖലയിലേക്കുളളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ സര്‍വീസ് ആരംഭിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല. റാന്നി ഡിപ്പോയില്‍നിന്ന് രാത്രി 8ന് ആങ്ങമൂഴിയിലേക്കുളള സര്‍വീസും ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നില്ല. ഇതുമൂലം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍, ആങ്ങമൂഴി, ചിറ്റാര്‍ വടശേരിക്കര മേഖലയിലൂളള എറാണാകുളത്തിനും കോട്ടയത്തിനും പോകേണ്ടവരും പെരുവഴിയില്‍ ആകും. നാട്ടുകാര്‍ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.
English Summary: On Saturdays and Sundays, KSRTC buses also stop operating after private buses
You may like this video also