Site iconSite icon Janayugom Online

പൊലീസ് സംഘത്തെ കണ്ട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; പോണ്ടിച്ചേരിയിൽ ക്രമിനൽ കേസ് പ്രതിക്ക് അന്ത്യം

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ പിടികൂടാൻ പോണ്ടിച്ചേരിയിലെത്തിയ പൊലീസിനെ കണ്ട് കെട്ടിടത്തിൻറെ രണ്ടാം നിലയിൽ നിന്ന് ചാടിയ പ്രതി മരിച്ചു. ഇന്നലെ രാത്രി 10‑നാണ് സംഭവം. പറവൂർ അമ്പാട്ട് വീട്ടിൽ എ.സി. മനോജ് (48) ആണ് പോണ്ടിച്ചേരി കാരയ്ക്കലിലെ വാടകവീട്ടിലെ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയത്. തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ടുമാസം മുൻപ് ലക്ഷ്മി കോളേജിനു സമീപത്തു വച്ച് സിനിമാ ഷൂട്ടിങ് സംഘത്തിലെ ആളുകളെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണിയാൾ. ഒരാഴ്ച മുൻപ് പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് പിടികൂടാനെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു. കാരയ്ക്കലിലെ ഒരു വീട്ടിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പറവൂരിൽനിന്നുള്ള പോലീസ് സംഘം അവിടെ എത്തിയത്.മൃതദേഹം കാരയ്ക്കൽ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം പിന്നീട് നടക്കും.

Exit mobile version