സംസ്ഥാനത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത്-യുവജനക്ഷേമ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള വിദ്യുച്ഛക്തി വകുപ്പിന്റെ പുരപ്പുറം സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര ഗവൺമെന്റ് യു പി സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ 500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ സോളാർ പോലെയുള്ള മാർഗങ്ങളുപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷറ റഫീഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗര ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ കെ അയ്യൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ്, വാർഡ് കൗൺസിലർ കെ. ജയ്സൽ, ഫറോക്ക് എ ഇ ഒ കുഞ്ഞിമൊയ്‌ദീൻ, കോഴിക്കോട് ബി പി സി ടിജോ, പി. ടി. എ. പ്രസിഡന്റ് എം. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബി സി അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. സിനി നന്ദിയും പറഞ്ഞു.
English Summary: on the roof solar power project will be implemented in the state: Minister Muhammad Riaz
You may like this video also