7 September 2024, Saturday
KSFE Galaxy Chits Banner 2

സംസ്ഥാനത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
രാമനാട്ടുകര
October 26, 2022 6:05 pm

സംസ്ഥാനത്ത് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പിലാക്കുമെന്ന് ടൂറിസം-പൊതുമരാമത്ത്-യുവജനക്ഷേമ വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. കേരള വിദ്യുച്ഛക്തി വകുപ്പിന്റെ പുരപ്പുറം സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര ഗവൺമെന്റ് യു പി സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ 500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ സോളാർ പോലെയുള്ള മാർഗങ്ങളുപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷറ റഫീഖ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സൗര ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ കെ അയ്യൂബ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ. സുരേഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫ റഫീഖ്, വാർഡ് കൗൺസിലർ കെ. ജയ്സൽ, ഫറോക്ക് എ ഇ ഒ കുഞ്ഞിമൊയ്‌ദീൻ, കോഴിക്കോട് ബി പി സി ടിജോ, പി. ടി. എ. പ്രസിഡന്റ് എം. മനോജ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബി സി അബ്ദുൽ ഖാദർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ജി. സിനി നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: on the roof solar pow­er project will be imple­ment­ed in the state: Min­is­ter Muham­mad Riaz

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.