ഓണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് കർശന നിയന്ത്രണം. ഇന്ന് മുതൽ മൂന്ന് ദിവസം വ്യൂപോയിൻറിൽ കൂട്ടം കൂടി നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരത്തിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഓഗസ്റ്റ് 31നാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഓണത്തിരക്ക്; താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

