സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ ജനയുഗം തിരുവനന്തപുരം ബ്യൂറോയിലെ ശ്യാമ രാജീവ് അവാർഡിനർഹയായി. 2024ലെ ഓണം വാരാഘോഷം മാധ്യമപുരസ്കാരം, 2025ലെ നിയമസഭാ പുസ്തകോത്സവം മാധ്യമ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
നിശാഗന്ധിയിൽ ഇന്നലെ നടന്ന ഓണം വാരാഘോഷ സമാപനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ഓണം വാരാഘോഷം: ശ്യാമ രാജീവിന് മാധ്യമ അവാര്‍ഡ്

