ഈ വർഷത്തെ ഓണം വാരാഘോഷത്തിനായ് ഗവർണറെ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാർ. മന്ത്രിമാരായ വി ശിവൻകുട്ടിയും പിഎ മുഹമ്മദ്ദ് റിയാസുമാണ് ഗവർണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും ഇവർക്കൊപ്പമുണ്ടായിരുന്നു.
പരിപാടിയിൽ ഗവർണർ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ്ദ് റിയാസ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 9ന് നടക്കുന്ന ഓണാഘോഷ റാലി ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി പറഞ്ഞു.

