17 പായ്ക്കറ്റുകളിലായി രണ്ടരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആള്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഫവാസാണ് കൊച്ചി കസ്റ്റംസ് യൂണിറ്റിന്റെ പിടിയിലായത്. ബാഗേജിനുള്ളില്‍ 17 പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
രാജ്യാന്തര വിപണിയില്‍ രണ്ടേകാല്‍ കോടി രൂപ വില വരുന്ന അതിവീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജകരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

