23 January 2026, Friday

രണ്ടരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയില്‍ ഒരാള്‍ പിടിയില്‍

Janayugom Webdesk
കൊച്ചി
November 30, 2024 9:24 pm

17 പായ്ക്കറ്റുകളിലായി രണ്ടരക്കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആള്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഫവാസാണ് കൊച്ചി കസ്റ്റംസ് യൂണിറ്റിന്റെ പിടിയിലായത്. ബാഗേജിനുള്ളില്‍ 17 പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 

രാജ്യാന്തര വിപണിയില്‍ രണ്ടേകാല്‍ കോടി രൂപ വില വരുന്ന അതിവീര്യമുള്ള ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജകരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.