Site iconSite icon Janayugom Online

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും മനീഷ് തിവാരിയുമുള്ളതായി സൂചന. ബില്ല് ലോകസഭയില്‍ അവതരിപ്പിച്ച ശേഷം ഇതിനെതിരെ സംസാരിച്ച ആദ്യ പ്രതിപക്ഷ നേതാവായിരുന്നു തിവാരി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം ഏകീകരണം അടിച്ചേല്‍പ്പിക്കുന്നതിലുടെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് മനീഷ് തിവാരി പറഞ്ഞിരുന്നു. 

ജെപിസിയിലേക്ക് കോണ്‍ഗ്രസ്സ് രണ്‍ദീപ് സുര്‍ജെവാലയെയും സുഖ്ദിയോ ഭഗത് സിംഗിനെയും, തൃണമൂല്‍ കോണ്‍ഗ്രസ്സ് സഖേദ് ഗോഖലെയും കല്യാണ്‍ ബാനര്‍ജിയെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version