Site icon Janayugom Online

കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായി. ഏവര്‍ക്കും സാര്‍വ്വദേശീയ വനിതാദിനാശംസകള്‍

ഒരോ സ്ത്രീയും ഒരു സമൂഹത്തിന്എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest in Women: Accel­er­ate Progress,’ എന്നതാണ് 2024‑ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയ എന്നത്.

Also Read: നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടൻ വീട്ടിലെ പക്വത ചോർന്നത് ശ്രദ്ധിച്ചില്ലത്രെ: പരിഹാസവുമായി ആര്യ രാജേന്ദ്രൻ

1908 ല്‍ ന്യൂയോര്‍ക്കിലെ 15000 വനിതാ ജീവനക്കാര്‍ തുല്യവേതനവും മെച്ചപ്പെട്ട തൊഴില്‍ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു, ജോലി സമയത്ത് ഇളവ് വരുത്തുക. ശമ്പളത്തില്‍ ന്യായമായ വര്‍ദ്ധനവ് വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ലോകത്തിന്റെ പല ഭാ?ഗങ്ങളിലേക്ക് ഈ സമരം വ്യാപിപ്പിച്ചു. അങ്ങനെ 1909 ല്‍ ന്യൂയോര്‍ക്കിലെ സ്ത്രീകള്‍ വനിതാ ദിനം ആചരിച്ചു.

1910 കോപ്പന്‍ഹേഗനില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള 100 പേര്‍ പങ്കെടുത്ത ലോക വനിതാ സമ്മേളനം വനിതാദിനത്തിന് അടുത്ത പടിയായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975 ല്‍ ഐക്യരാഷ്ട്ര സഭാ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.

സ്ത്രീ സഹിക്കാനും പൊറുക്കാനും ഉള്ളവളാണെന്ന് പറഞ്ഞുപഠിപ്പിച്ച നാളുകളെല്ലാം കഴിഞ്ഞു, നേടാന്‍ ഒരുപാട് സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടെന്ന തിരിച്ചറിവുള്ളവരാണ് ഇന്ന് ഓരോ സ്ത്രീയും..വനിതാ ദിനാശംസകള്‍…

Eng­lish Sum­ma­ry: one day work from home for kudum­bashree employ­ees dur­ing men­stru­al period
You may also like this video

Exit mobile version