Site iconSite icon Janayugom Online

ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി ഒരു മരണം

ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അപകടകത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ
തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് വെച്ച് ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാര്‍ക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്. ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version