Site iconSite icon Janayugom Online

കണ്ണൂരില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മ രിച്ചു; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടാമത്തെ കോവിഡ് മരണം

കണ്ണൂർ എടക്കാട് ഒരാൾ കോവിഡിനെ തുടർന്ന് മരിച്ചു. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ രണ്ടാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയതത്. ഇതേ തുടർന്ന് കടമ്പൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ 15ന് പാനൂരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry: One per­son died due to covid in Kan­nur; Sec­ond covid death in the dis­trict with­in a week

You may also like this video

Exit mobile version