Site iconSite icon Janayugom Online

ഓൺലൈൻ തട്ടിപ്പ്; നഷ്ടം അരക്കോടി

ഓൺലൈൻ തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം രൂപ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിൽ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് മൂവാറ്റുപുഴ സ്വദേശിയിൽ നിന്നും 5285000 രൂപ നിക്ഷേപിപ്പിച്ച് എടുത്ത ശേഷം ചതിയിൽ പെടുത്തുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

Exit mobile version