Site iconSite icon Janayugom Online

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നില്‍ക്കെ ഏക സിവില്‍കോഡുമായി മോഡിയും, ബിജെപിയും രംഗത്ത്

ലോക്സഭാ തെരഞ്ഞെടുപ്പും, വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്തിരിക്കെ ഏക സിവില്‍കോഡ് ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡിയും, ബിജെപിയും.

കര്‍ണാടകത്തില്‍ ഉണ്ടായ ദയനീയ പരാജയവും, പട്നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഒത്തു കൂടിയതും ബിജെപിയുടെ ഉറക്കം കെടുത്തിയിരിക്കുകാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഏകസവില്‍കോഡ് ബിജെപി തുറുപ്പുചീട്ടാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ഒരോ അംഗത്തിനും വ്യത്യസ്തനിയമവുമായി മുന്നോട്ട് പോകാന്‍ സാധിക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഭോപ്പാലില്‍ നടന്ന ബിജെപി ബൂത്ത് തല ഏജന്‍റുാരുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഏക സിവില്‍കോഡ് ചര്‍ച്ചയാക്കി എത്തിയത്.നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഒരു കുടുംബമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്തമായ നിയമം പറ്റുമോ. വ്യത്യസ്ത നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കും. സുപ്രീംകോടതിയാണ് ഏകസിവില്‍ കോഡ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഏക സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ അവരുടെ താല്പര്യത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുകയാണ്. ഏത് പാര്‍ട്ടിയാണ് തങ്ങളെ പ്രകോപിപ്പിക്കുകയും,തകര്‍ക്കുകയും ചെയ്യുന്നതെന്നു ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് അറിയാം.എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം എന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.

സുപ്രീംകോടതിയും ഏക സിവല്‍കോഡ് നടപ്പാക്കാനാണ് പറയുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു .മുത്തലാഖ് പല മുസ്ലിം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഈജിപ്ത്, ഇന്തോനേഷ്യ, ഖത്തര്‍, ജോര്‍ദാന്‍, സിറിയ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലൊന്നും മുത്തലാഖില്ല. 90 ശതമാനം സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഈജിപ്ത്.

80 വര്‍ഷം മുമ്പ് മുത്തലാഖ് ഈജിപ്ത് ഉപേക്ഷിച്ചിട്ടുണ്ടെന്നും മോഡി പറഞ്ഞുമുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. മുസ്ലിം പെണ്‍കുട്ടികളോട് അവര്‍ അനീതിയാണ് കാണിക്കുന്നത്. ഇത് സ്ത്രീകളുടെ മാത്രം ആശങ്കയല്ല.

ഒരു കുടുംബത്തെ മൊത്തം തകര്‍ക്കുന്നതാണ്.വലിയ പ്രതീക്ഷയോടെയാണ് പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്നത്. എന്നാല്‍ മുത്തലാഖിന് ശേഷം അവര്‍ തിരിച്ചെത്തുന്നു. സ്ത്രീകളെ കുറിച്ച് രക്ഷിതാക്കളും സഹോദരങ്ങളും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Only months before the elec­tion, Modi and BJP are in the field with a sin­gle civ­il code

You may also like this video:

Exit mobile version