Site iconSite icon Janayugom Online

നിയമസഭാ സീറ്റിനെ ചൊല്ലി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ കലാപം; മത്സരിക്കാൻ ഒരുങ്ങി മറിയ ഉമ്മനും

നിയമസഭാ സീറ്റിനെ ചൊല്ലി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ കലാപം. ചാണ്ടി ഉമ്മന് പിന്നാലെ മറിയ ഉമ്മനും മത്സരിക്കാൻ ഒരുങ്ങിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് മറിയ ഉമ്മൻ താൽപ്പര്യം അറിയിച്ചത്.

 

ഇതിന് മുന്നോടിയായി വിവിധ സഭ നേതാക്കളെ സന്ദർശിച്ച് മറിയ പിന്തുണ ഉറപ്പാക്കി. എന്നാൽ വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നും ഇത് തന്നെയാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മറിയ ഉമ്മന് സീറ്റ് നൽകിയാൽ താൻ മത്സര രംഗത്ത് ഉണ്ടാകില്ലെന്നും ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചതായാണ് സൂചനകൾ.

Exit mobile version