Site iconSite icon Janayugom Online

ഓപ്പറേഷൻ ക്ലീൻ വീൽസ്; കൈക്കൂലി വാങ്ങിയ 112 എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഓപ്പറേഷൻ ക്ലീൻ വീൽസിൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ 112 എംവിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഗൂഗിൾ പേ വഴിയും നേരിട്ടും പണം കൈപ്പറ്റിയ 112 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് പിടികൂടിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഇവർക്കെതിരെ നടപടി എടുക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തീരുമാനിയ്ക്കുകയായിരുന്നു. 

72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയും ബാക്കി 40 പേർക്കെതിരെ വിജിലൻസ് കേസെടുക്കാനും വിജിലസ് സർക്കാരിനോട് ശുപാർശ ചെയ്തതായാണ് വിവരം. 

Exit mobile version