Site iconSite icon Janayugom Online

വീണ്ടും ഹോട്ടൽ പരിശോധന: ഇത്തവണ കുടുംബശ്രീ ഹോട്ടലും കുടുങ്ങി

FoodFood

ഓപ്പറേഷൻ സേഫ് ടു ഈറ്റിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം പിടികൂടി. കുടുബശ്രീ കഫേ, ക്രൗൺ ബേക്കറി ബോർമ, വീട്ടിലെ ഊണ് ഓമനയുടെ കട നന്നുവകാട്, വീട്ടിലെ ഊണ് സാബുവിന്റെ കട, എആർ ബേക്കറി ബോർമ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കുന്നതിലേക്കു നോട്ടീസ് നൽകി. വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 5സ്ഥാപനങ്ങളിൽനിന്നും ആണ് പഴയതും ഉപയോഗ ശൂന്യവും ആയ ആഹാരസാധനങ്ങൾ കണ്ടെത്തിയത്. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. 

Eng­lish Sum­ma­ry: Oper­a­tion safe to eat at Pathanamthitta

You may like this video also

Exit mobile version