ഓപ്പറേഷൻ ഷൈലോക്കിൻറെ ഭാഗമായി പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശ മദ്യവും പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് പൊലീസ് ഓപ്പറേഷൻ ഷൈലോക്ക് എന്ന പേരിൽ റയ്ഡ് നടത്തിയത്.
റയ്ഡിൻറെ ഭാഗമായി സ്ഥാപനത്തിൻറെ ഉടമ പികെ സജുവിനെ ചോദ്യം ചെയ്തു. പിടിച്ചെടുത്ത പണത്തിൻറെ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

