ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യൻ വ്യോമസേന 18 മലയാളികളെക്കൂടി ഡൽഹിയിൽ എത്തിച്ചു. തിരിച്ചെത്തിയ മലയാളികളുടെ എണ്ണം ഇതോടെ 31 ആയി. പാലം വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യക്കാരുണ്ടായിരുന്നു. രാവിലെ എട്ടിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ ഇസ്രയേലിൽ നിന്നുള്ള ഒരാളും രാവിലെ 8:45ന് പാലം വിമാനത്താവളത്തിൽ 12 പേരും എത്തിയിരുന്നു.
കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി എൽ മുരുകൻ, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചേതൻ കുമാർ മീണ, നോർക്ക ഡവലപ്പ്മെന്റ് ഓഫിസര്‍ ജെ ഷാജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിയവരെ സ്വീകരിച്ചു.

