28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 27, 2026
January 27, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026

ഓപ്പറേഷന്‍ സിന്ധു; 31 മലയാളികൾ മടങ്ങിയെത്തി

Janayugom Webdesk
ന്യൂഡൽഹി
June 24, 2025 1:46 pm

ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യൻ വ്യോമസേന 18 മലയാളികളെക്കൂടി ഡൽഹിയിൽ എത്തിച്ചു. തിരിച്ചെത്തിയ മലയാളികളുടെ എണ്ണം ഇതോടെ 31 ആയി. പാലം വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 12ന് എത്തിയ രണ്ടാമത്തെ സി17 വിമാനത്തിൽ ആകെ 266 ഇന്ത്യക്കാരുണ്ടായിരുന്നു. ‌രാവിലെ എട്ടിന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ ഇസ്രയേലിൽ നിന്നുള്ള ഒരാളും രാവിലെ 8:45ന് പാലം വിമാനത്താവളത്തിൽ 12 പേരും എത്തിയിരുന്നു.

കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി എൽ മുരുകൻ, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചേതൻ കുമാർ മീണ, നോർക്ക ഡവലപ്പ്മെന്റ് ഓഫിസര്‍ ജെ ഷാജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടിലെത്തിയവരെ സ്വീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.