Site iconSite icon Janayugom Online

ഓപ്പറേഷൻ ‘സിന്ദൂര്‍’; നടപടി വിശദീകരിച്ച് സൈന്യവും വിദേശകാര്യ മന്ത്രാലയവും

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ സംയുക്തമായി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ സൈന്യവും ചേർന്നാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ഭീകരാക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. 

അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ സൈനിക നടപടികൾക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് അധികൃതർ അറിയിച്ചു. പഹൽഗാം ഭീകരക്രമണത്തിന് പിന്നിൽ ടി ആര്‍ എഫ് എന്നതിന് തെളിവ് ലഭിച്ചു. കൂടാതെ ഭീകരാക്രമണത്തിൽ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആക്രമണം ഭീകരരെ മാത്രം ലക്ഷ്യമിട്ടായിരുന്നു എന്നും അജ്മൽ കസബ് പരിശീലനം നേടിയ കേന്ദ്രം ഉൾപ്പടെ തകർത്തുവെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. 

Exit mobile version