Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്‍ ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി സിഐഎസ്എഫ്

ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്ത് പാകിസ്ഥാന്‍ ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ടിരുന്നുവെന്ന് വെളിപ്പെടുത്തി സിഐഎസ്എഫ്. എന്നാല്‍ ശ്രമം പരാജയപ്പെടുത്തിയെന്നും, നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കുകയായിരുന്നു. ഡ്രോൺ ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്. ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. തുടര്‍ന്ന് പാകിസ്ഥാന് മറുപടിയായി മേയ് ആറ്, ഏഴ് തീയതികളിള്‍ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകര–സൈനിക കേന്ദ്രങ്ങൾ തകര്‍ക്കുകയായിരുന്നു.

Exit mobile version