Site iconSite icon Janayugom Online

ഔദ്യോഗിക വാഹനം ഒഴിവാക്കി പ്രതിപക്ഷ നേതാവിന്റെ സഭ ആസ്ഥാന സന്ദര്‍ശനം

ഔദ്യോഗിക വാഹനങ്ങളും,സുരക്ഷാ അകമ്പടിയും ഒഴിവാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൊച്ചി കാക്കനാടുള്ള സീറോ മലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴച നടത്തി.ഇന്നലെ രാത്രിയോടെയാരുന്നു സന്ദര്‍ശനം. സഭയുടെ സിനഡ് യോഗം പുരോഗമിക്കുന്നതിനിടെയാണ് സതീശന്റെ സന്ദര്‍ശനം.

രാത്രി ഒന്‍പതേകാലോടെ എത്തിയ അദ്ദേഹം ഒരു മണിക്കൂറിലധികം സംഭാ നേതാക്കളുമായി ചര്‍ച്ച് നടത്തി.മേജർ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, അവിടെ നടന്ന അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് പത്തരയോടെ മടങ്ങിയതെന്നു പറയപ്പെടുന്നു.സമുദായനേതാക്കളെ നിരന്തരം അവഹേളിക്കുന്ന നിലപാടുകളും, പ്രസ്ഥാവനകളും നടത്തുന്ന ആളാണ് സതീശന്‍.

ഇതു സമുദായ ‑സഭാ നേതാക്കളില്‍ വലിയ അമര്‍ഷം നിലനില്‍ക്കുകയാണ്. ക്രൈസ്തവ വിശ്വാസികളോട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സംഘരിവാരങ്ങള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ ചൂണ്ടാത്ത സതീശന്റെ സന്ദര്‍ശനം വോട്ട് ലക്ഷ്യമാക്കിയുള്ളതാണെന്നു സഭാ വിശ്വാസികളി‍ല്‍ അഭിപ്രായം ശക്തമാണ് 

Exit mobile version