Site iconSite icon Janayugom Online

അവയവദാനം: ആസ്റ്റർ മെഡിസിറ്റിക്കെതിരായ കേസ് റദ്ദാക്കി

aster medicityaster medicity

അവയവദാനവുമായി ബ­ന്ധപ്പെട്ട് കൊച്ചി ആസ്റ്റർ മെ­ഡിസിറ്റിക്കെതിരെയുള്ള കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ സമൻസിനെതിരെ ആ­ശുപത്രിയും ഡോക്ടർമാരും നൽകി­യ ഹർജി പരിഗണിച്ചാണ് ഉത്തരവ്. 2019ൽ ആസ്റ്റർ മെ‍ഡിസിറ്റിയിൽ നടന്ന അവയവദാനത്തി­ൽ ചട്ടങ്ങൾ പാ­ലിച്ചില്ലെന്നായിരുന്നു ആരോപണം. പൊതുതാല്പര്യ ഹർജിയിൽ കേസെടുത്ത എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹൈ­ക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെ­ഞ്ചാണ് വിധി പറഞ്ഞത്.

2019ൽ ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന അവയവദാനവും കരൾമാറ്റ ശസ്ത്രക്രിയയില്‍ നിയമങ്ങൾ പാലിച്ചില്ലെന്നുമുള്ള കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയിന്മേലായിരുന്നു കീഴ്‌ക്കോടതിയുടെ ഇടപെടൽ. മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ന­ടപടികൾ പൂർത്തീകരിച്ചതെന്നാണ് ആശുപത്രി അധികൃതരും മറ്റ് പ്രതികളും ഹൈക്കോടതിയെ അറിയിച്ചത്.

വാഹനാപകടത്തിൽ പരിക്കേറ്റ ചേരാനല്ലൂർ സ്വദേശിയായ അ­ജയ് ജോണി എന്ന യുവാവിനെ 2019 മാർച്ച് രണ്ടിന് ആസ്റ്ററിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മുന്നേ ആശുപത്രിയിൽ നേരത്തെ ലിവർ സിറോസിസിന് ചികിത്സ തേടിയിരുന്ന അഭിഭാഷൻ കൂടിയായ രോഗിക്ക് ക­രൾ മാറ്റിവയ്ക്കാൻ ഡോക്ടർമാരടങ്ങുന്ന സംഘം ശ്രമിക്കുകയും ചെ­യ്തുവെന്നാണ് ആരോപണം. സമാനമായ ആരോപണത്തില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ അ­ന്വേഷണം നടന്നുവരുന്നുണ്ട്.

Eng­lish Sum­ma­ry: Organ dona­tion: Case against Aster Medici dismissed

You may also like this video

Exit mobile version