Site iconSite icon Janayugom Online

അവയവ കടത്ത് പ്രതിക്ക് രാജ്യാന്തര ബന്ധം

organorgan

അവയവ കടത്ത് കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ സബിത്ത് നാസറിന് രാജ്യാന്തര ബന്ധം. ഒരു മലയാളി ഉൾപ്പെടെ 20 പേരെ അവയവത്തിനായി ഇറാനിലേക്ക് കടത്തിയെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കേസിനെക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷിച്ച് വരികയാണ്. ഇയാളെ എൻഐഎ ചോദ്യം ചെയ്തു. 

കേസിൽ കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. കഴിഞ്ഞ അഞ്ചുവർഷമായി ഇറാനിൽ താമസിച്ചാണ് സബിത്ത് അവയവക്കടത്ത് ഏകോപിപ്പിച്ചിരുന്നത്. വൃക്കദാതാക്കളെ ഇറാനിലെ ആശുപത്രിയിൽ എത്തിച്ചു നൽകുന്നതായിരുന്നു രീതി. അവയവ വില്പന ഇറാനിൽ നിയമപരം എന്ന് വിശ്വസിപ്പിച്ചാണ് ഇരകളെ കൊണ്ടുപോയിരുന്നത്. സബിത്ത് കടത്തിക്കൊണ്ടുപോയവരിൽ പാലക്കാടുകാരൻ ഒഴികെ ബാക്കിയുള്ള 19 പേരും ഉത്തരേന്ത്യക്കാരാണെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. 

അവയവദാതാവിന് പത്ത് ലക്ഷവും സബിത്തിന് കമ്മിഷനായി അഞ്ച് ലക്ഷവുമാണ് സംഘം നൽകിയിരുന്നത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗമാണ് സബിത്തിനെ പിടികൂടി പൊലീസിന് കൈമാറിയത്. അവയവ ഇടപാടിലെ മുഖ്യകണ്ണി എന്ന് സംശയിക്കുന്ന കൊച്ചി സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: Organ Traf­fick­ing Sus­pec­t’s Inter­na­tion­al Connection

You may also like this video

Exit mobile version