Site icon Janayugom Online

യുവകലാസാഹിതി അജ്‌മാൻ — ഉം അൽ ഖൈ്വൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താറും കുടുംബ സംഗമവും സംഘടിപ്പിച്ചു

യുവകലാസാഹിതി അജ്‌മാൻ — ഉം അൽ ഖൈ്വൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താറും കുടുംബ സംഗമവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ പ്രേംകുമാർ അധ്യക്ഷത വഹിച്ച യോഗം പ്രമുഖ മാധ്യമ പ്രവർത്തകൻ രമേശ്‌ പയ്യന്നൂർ ഉൽഘടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ശങ്കർ , സെക്രട്ടറി ബിജു ശങ്കർ , ട്രഷറർ വിനോദൻ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുഭാഷ് ദാസ് , നമിത സുബീർ.

വനിതാകലാസാഹിതി യുഎഇ കൺവീനർ സർഗ റോയി, മറ്റു യൂണിറ്റ് ഭാരവാഹികളായ ജിബി ബേബി, മനു കൈനകരി തുടങ്ങിയവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അവധി കാലങ്ങളിലെ ടിക്കറ്റ് ചാർജ് വിമാന കമ്പനികൾ കുറയ്ക്കണം എന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സുജിത് (പ്രസിഡന്റ്), ഷനൂപ് നാട്ടിക (സെക്രട്ടറി) റോണി (ട്രഷറർ), ചന്ദ്രഹാസൻ (വൈസ് പ്രസിഡന്റ്), ത്വൽഹത്ത്, ഷാമില അക്ബർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. യോഗത്തിൽ റോണി നന്ദി രേഖപെടുത്തി.

Eng­lish summary;Organized by Iftar and Fam­i­ly Reunion under the yuvakalasahiti

You may also like this video;

Exit mobile version