Site icon Janayugom Online

മനുഷ്യാവകാശ സംരക്ഷണ സന്ദേശവുമായി ഫ്ലാഷ്മോബ്

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷനിലെ (ഹിൽഡെഫ്) സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽവച്ച് ഫ്ലാഷ്മോബും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
അസമത്വവും വിവേചനവും ഇല്ലാതാക്കുക, എല്ലാ വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാകുക എന്ന സന്ദേശമാണ് ഹിൽഡെഫ് നൽകുന്നത്.

മനുഷ്യാവകാശ നിയമങ്ങളെപ്പറ്റി സമൂഹത്തിന് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ ഹിൽഡെഫ് ജനറൽ സെക്രട്ടറി അജി ബി റാന്നി, മാനേജർ പോൾസൺ തോമസ്, ഹിൽഡെഫ് കോ-ഓർഡിനേറ്റേഴ്സ് , എൻ വി ബിന്ദുജ, ക്രിസ്റ്റീന സജി, എ എം എലിസബത്ത് ‚ടീന പ്രിൻസ്, ഹന്ന അലക്സാണ്ടർ, ഫാത്തിമ താജ്, നവ്യ ജെയ്സൺ, ചിന്ദുപ്രസാദ്, അഖില സി സണ്ണി, ക്രിസ്റ്റൽ എലുവതിങ്കൽ, സി നിഖിത, എൻ എം സിത്തരാ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry : Orga­nized flash­mob and quiz competition
You may also like this video

Exit mobile version