Site iconSite icon Janayugom Online

ജഗന്നാഥ് പുരി യാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 500 ലേറെ പേർക്ക് പരിക്ക്; നിരവധിപേർ ഗുരുതരാവസ്ഥയിൽ

ഒഡീഷയിലെ ജഗന്നാഥ് പുരി രഥയാത്രയിലെ തിക്കിലും തിരക്കിലുംപെട്ട് 500ലധികം പേർക്ക് പരിക്കേറ്റതായി കലിംഗ ടിവി റിപ്പോർട്ട് ചെയ്തു. രഥയാത്രയിലെ ബലഭദ്രൻറെ തേര് വലിക്കാൻ വലിയ ജനക്കൂട്ടം മുന്നോട്ട് വന്നതാണ് അപകടത്തിന് കാരണമായത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗമായി വലിക്കുന്ന മൂന്ന് രഥങ്ങളിൽ ഏറ്റവും വലിയ രഥമായ തലധ്വജ രഥമാണ് ബലഭദ്രൻറേത്. തലധ്വജ രഥത്തിൻറെ കയർ പിടിക്കാനായി പെട്ടന്ന് ജനക്കൂട്ടം മുന്നോട്ട് എത്തിയതോടെ ഇതിനിടയിൽപ്പെട്ട് നിരവധിപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്സവത്തിന് സാക്ഷികളാകാൻ ലക്ഷക്കണക്കിന് ഭക്തരാണ് എല്ലാ വർഷവും എത്തിച്ചേരുന്നത്. 

Exit mobile version