Site iconSite icon Janayugom Online

ആളുകളുടെ തിങ്ങിഞെരുങ്ങിയുള്ള യാത്ര; മുംബൈയിൽ ട്രയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു

മുംബൈ ഛത്രപതി ശിവജി ടർമിനസിൽ നിന്ന് താനെയിലെ കസറ മേഖലയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് 5 പേർ മരിച്ചതായി റിപ്പോർട്ട്.  12ഓളം യാത്രക്കാർ ട്രയിനിൽ നിന്ന് വീണിട്ടുണ്ടെന്നാണ് വിവരം. താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ട്രയിനിലെ അമിതമായ തിരക്ക് മൂലം ആളുകൾ ഒരു കംപാർട്ട്മെൻറിൽ നിന്ന് താഴേക്ക് വീണതായാണ് ഇന്ത്യൻ റയിൽവേയുടെ വിശദീകരണം. തിരക്ക് മൂലം പലരും വാതിലുകളിൽ തൂങ്ങിയാണ് യാത്ര ചെയ്തിരുന്നതെന്നാണ് വിവരം.

റയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്. അപകടത്തെത്തുടർന്ന് മുംബൈ സബർബനിലെ എല്ലാ റേക്കുകളിലും ഓട്ടോമാറ്റിക് ഡോർ ക്ലോസർ സൌകര്യം ഏർപ്പെടുത്താൻ റയിൽവേ തീരുമാനിച്ചു.

Exit mobile version